BREAKING NEWSKERALALATESTNEWS

രാജമലയിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്‍

നിലവില്‍ ദുരന്ത സാഹചര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഹെലികോപ്റ്റര്‍ എത്തിക്കാന്‍ സാധിക്കാത്ത കാലാവസ്ഥയാണ് ഇപ്പോള്‍. ഏതു സാഹചര്യവും നേരിടാന്‍ തയാറാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

രാജമലയില്‍ മാത്രമാണ് ദുരന്തം സംഭവച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങളുണ്ടായാല്‍ എല്ലാ ഇടങ്ങളിലും സംവിധാനങ്ങള്‍ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. രാജമല സംഭവം ദുഃഖകരമാണെന്നും തൃശൂരിലെ എന്‍ഡിആര്‍എഫ് സംഘത്തെയും ഇടുക്കിയിലേക്ക് അയക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button