BREAKING NEWSKERALALATESTNEWS

രാജമല പെട്ടിമുടി ദുരന്തത്തിൽ മരണം 22 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടുകൂടി തെരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തെരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

Tags

Related Articles

Back to top button
Close