ENTERTAINMENTMALAYALAM

‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ’ എന്ന് ചോദിച്ചവര്‍ക്ക് രാജിനി ചാണ്ടിയുടെ മറുപടിയാണ് കിടിലന്‍

ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സ്‌റ്റൈലായി കടന്നു വന്ന രാജിനി ചാണ്ടി റീലുകള്‍ക്കപ്പുറത്ത് ഒരു മുത്തശ്ശിയേ അല്ലെന്ന് തെളിയിച്ചിരുന്നു. ചിന്തകള്‍ കൊണ്ടും സംസാരം കൊണ്ടും തെല്ലും പ്രായം ഏശാത്ത സൂപ്പര്‍ കൂള്‍ അച്ചായത്തിയായി പ്രേക്ഷമനസ്സില്‍ കുടിയേറിയ രാജിനി ചാണ്ടി ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുകയാണ്. സ്‌റ്റൈലന്‍ മേക്കോവറിലൂടെയും കിടിലന്‍ ഫോട്ടോഷൂട്ടിലൂടെയുമാണ് രാജിനി ചാണ്ടി കൈയ്യടി നേടുന്നത്. എന്നാല്‍ കൈയ്യടികള്‍ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും രാജിനി നേരിടുന്നുണ്ട്.
തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജിനി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മോശമായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യമുള്ളടത്തോളം എനിക്ക് തെല്ലും വിഷമമില്ല. രാജിനി പറയുന്നു.
”മോശമായ പ്രതികരണങ്ങള്‍ വരുന്നുണ്ട്. ‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ’ ഇങ്ങനെയൊക്കെ ഉള്ള കമന്റുകള്‍ പറഞ്ഞവരുണ്ട്. പക്ഷേ ഞാന്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ‘ആന്റി അടിപൊളി ലുക്ക് ആയിട്ടുണ്ട്’ എന്ന് പറഞ്ഞു” രാജിനി പറയുന്നു.
”ഇത് ഞാന്‍ എന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. എനിക്ക് 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമെന്റ് പറയുന്നവര്‍ക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യില്‍ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക” രാജിനി തന്റെ നിലപാട് വ്യക്തമാക്കുന്നു.
അതേസമയം, തനിക്കെതിരെ മോശം കമന്റ് ചെയ്തവര്‍ക്കു സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നാണ് അവര്‍ പറയുുന്നത്. അവര്‍ക്ക് സന്തോഷിക്കാന്‍ താന്‍ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം തനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും രാജിനി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button