.
പാലക്കാട്:വള്ളുവനാടിൻ്റെ സാഹിത്യകാരനായിരുന്ന എഴുവന്തല ഉണ്ണികൃഷ്ണൻ്റെ പേരിൽ എഴുവന്തല ഉണ്ണികൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ എഴുവന്തല ഉണ്ണികൃഷ്ണൻ മൂന്നാമത് സാഹിത്യ പുരസ്കാരം സാഹിത്യകാരിയും കോഴിക്കോട് ഭാരതീയ വിദ്യാഭവൻ സ്കൂൾ അധ്യാപികയുമായ രജനി സുരേഷിന്.
രജനി സുരേഷിൻ്റെ ‘പുലിയൻകുന്ന്’ എന്ന വള്ളുവനാടൻ കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. വള്ളുവനാടൻ ഭാഷാ സമ്പന്നതകൊണ്ട് വായനക്കാരെ ഏറെ ആകർഷിക്കുന്ന കൃതിയാണ് ‘പുലിയൻകുന്ന്’ എന്ന കഥാസമാഹാരമെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.
പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സാഹിത്യ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 12 ന് നടത്തുമെന്ന് ചെയർമാൻ ടി.പി.ഹരിദാസനും ബിജുമോൻ പന്തിരുകുലവും അറിയിച്ചു.