KERALALATEST

കായല്‍ ശുചീകരണ തൊഴിലാളിയായ കോട്ടയം സ്വദേശി രാജപ്പനെ മാന്‍ കി ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കായല്‍ ശുചീകരണ തൊഴിലാളിയായ കോട്ടയം സ്വദേശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുമരകം മഞ്ചാടിക്കര സ്വദേശി എന്‍.എസ്. രാജപ്പനെയാണ് (72) പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചത്. പോളിയോ ബാധിച്ച് രണ്ടുലുകള്‍ക്കും കൈകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു വിറ്റാണ് ഉപജീവനം നടത്തുന്നത്.
വള്ളത്തില്‍ പോയി വേമ്പനാട്ടു കായലില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വില്‍ക്കും. ആറു വര്‍ഷമായി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു വിറ്റാണ് രാജപ്പന്‍ ജീവിക്കുന്നത്. 2019ലെ വെള്ളപ്പെക്കത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ സഹോദരി വിലാസിനിയുടെ വീട്ടിലാണ് താമസം.

Related Articles

Back to top button