ENTERTAINMENTBOLLYWOOD

രാജും ഞാനും രണ്ട് വഴികളിലായി; വേര്‍പിരിയലിനെക്കുറിച്ചു നടി പൂജ

ആരാധകര്‍ ഏറെയുള്ള പ്രണയ ജോഡികളായിരുന്നു ടെലിവിഷന്‍ താരങ്ങളായ പൂജ ഗോറും രാജ് സിങ് അറോറയും. ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10വര്‍ഷമായി പ്രണയത്തിലും ഡേറ്റിങ്ങിലുമായിരുന്നു പൂജയും രാജ് സിങ്ങും.
തമ്മില്‍ പിരിഞ്ഞ കാര്യം പൂജയാണ് പുറത്തു വിട്ടത്. സ്‌നേഹവും ബഹുമാനവും പരസ്പരം തുടരുമെന്നും പൂജ പറഞ്ഞു
പൂജയുടെ വാക്കുകള്‍ ഇങ്ങനെ … ‘ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2020. നല്ലതും ചീത്തയുമായ കാര്യങ്ങള്‍. ഞാനും രാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിന് എനിക്ക് കുറച്ച് സമയം വേണം. രാജും ഞാനും രണ്ട് വഴികളിലായി. ജീവിതത്തില്‍ രണ്ട് വഴികളിലാണെങ്കിലും സുഹൃത്തുക്കളായി തുടരും’.

Related Articles

Back to top button