KERALALATEST

സ്വര്‍ണക്കടത്ത് കേസ്; റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി

 


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കെ ടി റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ടി റെമീസിനെയും ജലാലിനെയും പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരെയും നാല് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസം കോടതി അനുമതി നല്‍കിയത്.

അഹീെ ഞലമറ: സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് പരാതി; വിചിത്രമായ മറുപടിയുമായി വിജിലന്‍സ്

സ്വര്‍ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. നേരത്തെ സന്ദീപ് ,സ്വപ്ന,സരിത്,ഫൈസല്‍ ഫരിദ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker