തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ പദ്ധതി രേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പദ്ധതി രേഖകള്‍ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നല്കാന് തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതി രേഖകളും കരാര്‍ വിശദാംശങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ സമീപിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് മറുപടി കിട്ടിയിട്ടില്ല. രേഖകള്‍ നല്‍കിയിട്ടും ഇല്ല.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാകില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പദ്ധതി സംബന്ധിച്ച് അടിമുടി അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും വന്‍തുകക്കുള്ള കമ്മീഷന് ഇടപാട് വിശദാംശങ്ങളും എല്ലാം പുറത്ത് വന്നിട്ടും ഇതെ കുറിച്ച് വൈകാരിക പ്രതികരണങ്ങള്‍ക്ക് അപ്പുറം വസ്തുതകള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രേഖകള്‍ പുറത്ത് വന്നാല്‍ അഴിമതി കഥ പുറത്താകുമെന്ന ഭയമാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തില്‍ ഒരു കോടി രൂപ ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍ .ഇതോടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളുടെ ചുരുളഴിയുന്നത്. യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസ്ന്റ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്. ലൈഫ് മിഷന് പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്ലാറ്റുകള്‍ നി!ര്മിക്കുന്നതിനാണ് യൂണിടെകിന് കരാര്‍ കിട്ടിയത്. നിര്‍മാണ കരാര്‍ കിട്ടാന്‍ 4 കോടിയോളം രൂപ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.