KERALABREAKING NEWSLATEST

സ്വര്‍ണക്കടത്ത് കേസില്‍ എല്‍ഡിഎഫിലെ പ്രമുഖന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു, അന്വേഷണം പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന് മുട്ടിടിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരേ ചെന്നിത്തലയുടെ വിമര്‍ശനം. സ്വര്‍ണക്കടത്ത് കേസില്‍ എല്‍ഡിഎഫിലെ പ്രമുഖന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതി മൂടിവയ്ക്കാനാണ് സിബിഐയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ ഹാജരാകുമെന്ന സര്‍ക്കാര്‍ തീരുമാനത്തെയും ചെന്നിത്തല വിമര്‍ശിച്ചു. അഭിഭാഷകന് നല്‍കുന്ന ഫീസ് കൊണ്ട് വീട് വച്ച് നല്‍കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker