തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോന്‍മെന്റ് ഹൗസില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അവിടെയുള്ള 12 പോലീസുകാര്‍ ക്വാറന്റീനില്‍ പോയി.
ഇതോടൊപ്പം പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 363 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉദ്യോഗസ്ഥരുണ്ടോ എന്നകാര്യത്തില്‍ വ്യക്തയില്ല. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
നേരത്തെ, ജയിലില്‍ കോവിഡ് ബാധിച്ച് മരിച്ച മണികണ്ഠന് ഒഴികെ രോഗം സ്ഥിരീകരിച്ചവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ലായിരുന്നു. അതിനാല്‍ തന്നെയാണ് എല്ലാവര്ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചത്.