KERALALATEST

രമേശ് ചെന്നിത്തല യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും

കൊച്ചി: ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും. സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം വാങ്ങിയ ഐ ഫോണുകളില്‍ ഒന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സന്തോഷ് ഈപ്പന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ ഫോണുകള്‍ ആരൊക്കെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം പൊലീസ് നിരസിച്ചതോടെയാണ് മറ്റ് നിയമനടപടികളിലേക്ക് ചെന്നിത്തല നീങ്ങുന്നത്.
ഹൈക്കോടതിയെ സമീപിക്കോനോ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിജെഎം കോടതിയെ സമീപിക്കാനോ ആണ് പ്രതിപക്ഷ നേതാവിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.

Related Articles

Back to top button