തിരുവനന്തുപുരം: സിനിമാ നടനും മിമിക്രിതാരവും അവതാരകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. ഇതു സംബന്ധിച്ച് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും പിഷാരടി പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.
ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്. കെ.എസ് ശബരീനാഥന് തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
രമേഷ് പിഷാരടിയുടെ ആത്മസുഹൃത്തും നടനുമായ ധര്മ്മജന് ബോള്‍ഗാട്ടിയും നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ എത്തുന്നത്.