ENTERTAINMENTMALAYALAM

പിഷാരടി ‘ആല്‍’ക്കഹോളിക് ആണ്… ഇങ്ങനെ

ക്യാപ്ഷന്‍ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. എന്തു പറയുമ്പോഴും അതില്‍ ഇത്തിരി നര്‍മം കൂടി കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.ഒരു ആല്‍മരത്തിന് താഴെ ഷര്‍ട്ടും മുണ്ടും ധരിച്ച് ആണ് ചിത്രത്തില്‍ പിഷാരടി. ‘ആല്‍ ക്കഹോളിക്’ എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പിഷാരടിയുടെ ചിത്രത്തിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ആലായാല്‍ ‘തറ’ വേണം എന്നൊക്കെ പറഞ്ഞാണ് ആരാധകര്‍ പിഷാരടിയെ ട്രോളുന്നത്.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker