BREAKING NEWS

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവുമായ രാംവിലാസ് പസ്വാന്‍(76) അന്തരിച്ചു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. ഏറെ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ അടിയന്തര ഹൃദയശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം
വിവിധ കാലത്ത് കേന്ദ്ര മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു.
ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍ നിന്ന് ഏഴു തവണ അദ്ദേഹം ലോക്‌സഭയിലെത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍, ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ അംഗമായിരുന്നു. 2004 ല്‍ ആണ് ലോക്ജനശക്തി പാര്‍ട്ടി രൂപീകരിച്ചത്. എല്‍ജെപിയുടെ അധ്യക്ഷനുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker