BOLLYWOODENTERTAINMENT

റാണാ ദഗുബാട്ടിയും മിഹിഖയും ഒരുങ്ങി… നാളെയാണ് വിവാഹം

ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നടന്‍മാരില്‍ ഒരാളാണ് റാണ ദഗുബാട്ടിയും. റാണാ ദഗുബാട്ടിയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായതാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായ കാര്യം അറിയിച്ച് റാണാ ദഗുബാട്ടി തന്നെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. വധു മിഹിഖയ്‌ക്കൊപ്പം പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് റാണാ ദഗുബടി ഷെയര്‍ ചെയ്തിരിക്കുന്നത്. ആശംസകളുമായി ഒട്ടേറെ ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് വധുവിന്റെ വീട്ടിലാണ് നടക്കുന്നത്. പരമ്പരാഗത തെലുങ്കു മര്‍വാരി ആചാരപ്രകാരമാണ് വിവാഹം. നാളെ (ഓഗസ്റ്റ് 9) നാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ് ഇപ്പോള്‍.
ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വൈറലായി മാറുകയാണ്. പിങ്ക് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ച് രാജകുമാരിയെ പോലെ സുന്ദരിയായാണ് മിഹീഖ എത്തിയത്. ഇരുകൈകളിലും മൈലാഞ്ചി അണിഞ്ഞ മിഹീഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.
കൊറോണ കാലമായതിനാല്‍ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയാണ് വിവാഹം നടക്കുന്നത്. കൊവിഡ് ടെസ്റ്റിന് ശേഷം മാത്രമേ അതിഥികളെ വിവാഹ വേദിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സാമൂഹിക അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും റാണയുടെ പിതാവ് അറിയിച്ചു.
ഡിസൈനറായ മിഹിഖയും റാണയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് റാണ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

Tags

Related Articles

Back to top button
Close