ലഖ്നൗ : യുപിയില്‍ പീഡനത്തെ ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നു. ഫിറോസാബാദിലെ റസൂല്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതും വെടിവെച്ചതും.
11ാം ക്ലാസ്സ് വിദ്യാര്‍ഥിനി സ്കൂളില്‍ നിന്ന് മടങ്ങി വരും വഴി മൂന്നംഗം സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് രക്ഷ നേടി കുട്ടി വീട്ടിലെത്തിയിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രി മൂവരും കൂടി വന്ന് വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നാണ് പെണ്‍കുട്ടിയെ വെടിവെച്ചത്.
കുട്ടിയുടെ പിതാവ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.