KERALALATEST

കട്ടപ്പനയില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കട്ടപ്പന: നരിയംപാറയില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജിനെ(24)യാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
മനു മനോജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ബുധനാഴ്ച വീട്ടുകാര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവില്‍പോയി.
ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെണ്‍കുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button