അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ?ഗുരുതര ആരോപണങ്ങളുന്നയിച്ച് ?ദെഹ്‌റാദൂണ്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റായ തന്റെ ഭര്‍ത്താവ് വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. തന്നെ ?ഗാര്‍ഹികപീഡനത്തിന് ഇരയാക്കിയതായും 35-കാരിയുടെ പരാതി.
അദലജ് പോലീസ് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ വി.എഫ്.എക്‌സ് ആര്‍ടിസ്റ്റാണ് പരാതിക്കാരിയായ യുവതി. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റാണ് ഇവരുടെ ഭര്‍ത്താവ്. രണ്ട് പേരും ദെഹ്‌റാദൂണ്‍ സ്വദേശികളാണ്. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട്. വിവാഹിതരായിട്ട് അഞ്ച് വര്‍ഷവും.
ദമ്പതികള്‍ ആദ്യം കൊല്‍ക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും മാറിയതായാണ് പരാതിയിലെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ വെച്ച് ഭര്‍ത്താവ് സുഹൃത്തുക്കളെ സ്ഥിരമായി പാര്‍ട്ടിക്ക് വിളിക്കാറുണ്ടായിരുന്നു. ഇവിടെ വെച്ച് ട്രൂത്ത് ഓര്‍ ഡെയര്‍ കളിക്കുകയും അതിനിടയില്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് വസ്ത്രം ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു. വിസ്സമതിച്ചതോടെ യുവതിയെ ഇയാള്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
50 Less than a minute