VAYANADU

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേല്‍ അമല്‍ മാത്യു (26 )വിനെ കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്‌സോ കോടതി) ജഡ്ജി രാജകുമാര എം വി കുറ്റക്കാരനെന്ന് കണ്ട് 7 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയു ശിക്ഷ വിധിച്ചു പ്രതി പിഴ അടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നല്‍കാനും കോടതി ഉത്തരവായി. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. ബത്തേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോള്‍ വടകര സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായ . എം ഡി സുനില്‍ കേസ് രജിസ്റ്റര്‍ ചെയ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എ.എസ്. ഐ. മാരായ ശശികുമാര്‍ , ടി.കെ. ഉമ്മര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോന്‍സി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി.സിന്ധു ഹാജരായി .

Related Articles

Back to top button