കല്‍പ്പറ്റ: കല്‍പ്പറ്റ നഗരപരിധിയില്‍ പണിയ വിഭാഗത്തിലെ ദളിത് യുവതി ദാരുണമായി പീഡനത്തിനിരയായി. ചുഴലി കോളനിയിലെ 32 കാരിയെയാണ് കഴിഞ്ഞ ദിവസം പകല്‍ സമയത്ത് അയല്‍ വാസിയായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.’ . യുവതി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് രേഖ പ്പെടുത്തിയിട്ടില്ലന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതേ ഉള്ളൂവെന്നും കല്‍പ്പറ്റ പോലീസ് പറഞ്ഞു.
യുവതിയുടെ അമ്മ നേരത്തെ മരിച്ചതാണ്. അച്ചന് പ്രായാധിക്യം മൂലമുള്ള അസുഖങ്ങളില്‍ കിടപ്പിലാണ്. ഒരു സഹോദരനും കിടപ്പു രോഗിയാണ്. മറ്റൊരു സഹോദരി രോഗ ബാധിതയായതിനാല്‍ ജോലിക്കൊന്നും പോകാന്‍ കഴിയില്ല. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ് കോളനിയിലെത്തിയ യുവാവ് സൗഹൃദം നടിച്ച് വീട്ടിലെത്തുകയും പിന്നീട് കിടപ്പിലായവര്‍ക്ക് കുഴമ്പ് എത്തിച്ച് നല്‍കുകയും ചെയ്തു.
വീണ്ടും വീട്ടിലെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. രോഗം മാറാന്‍ പൂജ കഴിക്കണമെന്നും ഗുരുവായൂരില്‍ നിന്നും പൂജാ സാധനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടന്നും പറഞ്ഞാണത്രെ ഇയാള്‍ വീട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ സമയം ബന്ധുവായ സഹോദരി രോഗിയായ സഹോദരനെ കുളിപ്പിക്കുകയായിരുന്നു. കുറേ സമയത്തിന് ശേഷം യുവതിയെ വിവസ്ത്രയായി അവശ നിലയില്‍ വീട്ടിലെ ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു.
ഇവര്‍ വിവരമറിയിച്ചിട്ടും പോലീസ് എത്താന്‍ മടി കാണിച്ചുവെന്നും ബന്ധുക്കളാണ് രാത്രി പത്ത് മണിയോടെ യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും കോളനി വാസികള്‍ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടക്കുകയാണന്ന് കോളനിക്കാര്‍ ആരോപിച്ചു.