BREAKINGNATIONAL

14കാരിയെ പീഡിപ്പിച്ച് 22കാരന്‍, പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സഹപാഠിയും സുഹൃത്തും

മുംബൈ: സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് 14കാരിയെ പീഡിപ്പിച്ച് 22കാരന്‍. സമൂഹമാധ്യമങ്ങളില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നത് 14കാരിയുടെ പെണ്‍സുഹൃത്ത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാഥേരാനില്‍ വച്ചായിരുന്നു 14 കാരി പീഡിപ്പിക്കപ്പെട്ടത്. ഘാട്‌കോപര്‍ സ്വദേശിയായ യുവാവാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
14കാരിയുടെ സഹപാഠിയും ഈ പെണ്‍കുട്ടിയുടെ 22കാരനായ യുവ സുഹൃത്തും ചേര്‍ന്നാണ് പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. പെണ്‍സുഹൃത്തിനോടും സുഹൃത്തിന്റെ 22കാരനായ യുവ സുഹൃത്തിനും ഒപ്പമാണ് പെണ്‍കുട്ടി മാഥേരാനില്‍ എത്തിയത്. ഘാട്‌കോപറില്‍ നിന്നുള്ള ഒരു യുവാവ് ഇടയ്ക്ക് ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. ഇയാളാണ് 14കാരിയെ പീഡിപ്പിച്ചത്. 14കാരിയുടെ സുഹൃത്തും 22കാരനായ സുഹൃത്തും ചേര്‍ന്ന് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.
ഈ വീഡിയോ പിന്നീട് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട് ബന്ധുക്കളിലൊരാള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസില്‍ 22കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പേര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പോക്‌സോ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 64 പീഡനം, 65(1) 16 വയസില്‍ താഴെയുള്ള സ്ത്രീയ്ക്ക് പീഡനം, 137(2) തട്ടിക്കൊണ്ടു പോകല്‍, 3(5) , 3(6) നിരവധി പേര്‍ ചേര്‍ന്നുള്ള കുറ്റകൃത്യം, ക്രൂരമായ ലൈംഗിക പീഡനം എന്നിവ അടക്കമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related Articles

Back to top button