BREAKING NEWSKERALALATEST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാമുകന്‍ ആദ്യം പീഡിപ്പിച്ചു; പിന്നാലെ കൂട്ടുകാരും; 20 പേര്‍ക്കെതിരെ കേസ്; ഏഴ് പേര്‍ അറസ്റ്റില്‍

ആളൂര്‍: തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയെ പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. കേസില്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്.ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
തൃശൂര്‍ റൂറല്‍ എസ്.പി. ജി.പൂങ്കുഴലി ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിന്‍, അഡീ.എസ്.ഐ.മാരായ ടി.എന്‍. പ്രദീപന്‍, കെ.എം.സൈമണ്‍, എം.സി.രവി, കെ.കെ.രഘു, ഇ.ആര്‍.സിജുമോന്‍, പി.ജെ.ഫ്രാന്‍സിസ്, വനിത എസ്.ഐ. സന്ധ്യ ദേവി, എ.എസ്.ഐ.മാരായ കെ.ടി. ജോഷി, രാവുണ്ണി, പി.ജയകൃഷ്ണന്‍, സന്തോഷ്, സീനിയര്‍ സി.പി.ഒ മാരായ സൂരജ് വി.ദേവ്, കെ.എസ്. ഉമേഷ്, ഇഎസ്. ജീവന്‍, വിനോദ്, സുനില്‍, സുനില്‍കുമാര്‍ അരുണ്‍, ശ്യാം, എം.എന്‍. മുരളി, സുരേഷ്, എം.വി. മാനുവല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, വനിതാ പോലീസുകാരായ സീമ ജയന്‍, ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button