ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് താന്‍ ബലാത്സംഗത്തിന് ഇരയായതായി ഇരുപത്തിരണ്ടുകാരിയായ മോഡല്‍. ഡല്‍ഹി ചാണക്യപുരി മേഖലയില്‍ വച്ച് മുംബൈ സ്വദേശിയായ ആള് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് മോഡല്‍ ആയ യുവതി പരാതി നല്‍കിയിരിക്കുന്നത്. ചാണക്യപുരി മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തനിക്ക് അറിയാവുന്ന ആളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. ഇയാള്‍ മുംബൈയില്‍ നിന്ന് കുടുംബവുമായി ഡല്‍ഹിയില്‍ എത്തിയത് ആയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റില്‍ വച്ച് കാണാമെന്ന് ഇയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് മോഡലായ യുവതി ഖാന് മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
മുംബൈ സ്വദേശിയായ യുവാവ് തന്റെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു ഡല്‍ഹിയില്‍ എത്തിയത്. ഒരു ഹോട്ടലില്‍ മുറി എടുത്ത് അവിടെ ആയിരുന്നു ഇയാള്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയിലെ ചാണക്യപുരി മേഖലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ വേറൊരു മുറി കൂടി ബുക്ക് ചെയ്യുകയായിരുന്നു. മോഡലായ യുവതിയെ ഇവിടെ എത്തിച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
ആദ്യം തന്റെ സുഹൃത്തിന്റെ സ്ഥലത്ത് വച്ച് കാണാന്‍ കഴിയുമോ എന്നായിരുന്നു യുവതിയോട് ഇയാള്‍ ചോദിച്ചത്. എന്നാല്‍, യുവതി ഇത് നിരസിക്കുക ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഖാന് മാര്‍ക്കറ്റില്‍ വച്ച് കാണാന്‍ കഴിയുമോ എന്ന് ഇയാള്‍ യുവതിയോട് ചോദിച്ചത്. യുവതി ഇതിന് സമ്മതിക്കുകയും ഇയാളെ കാണാന്‍ ഖാന് മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തു. ഇവിടെ വച്ച് ഇവര്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും ചെയ്തു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഇയാള്‍ യുവതിയെ ചാണക്യപുരിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വച്ച് ആണ് ഇയാള്‍ മോഡലായ യുവതിയെ ബലാത്സംഗം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ മുംബൈ സ്വദേശിയായ 28 വയസുകാരനായ യുവാവിന് എതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഫെബ്രുവരി 23നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനും ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി അന്വേഷണസംഘത്തിന്റെ ഒരു ടീം മുംബൈയിലേക്ക് പോയി.