കൊച്ചി: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്, മുക്?ലന് അന്‍സാരി, മോനി എന്നുവിളിക്കുന്ന മുനീറുല്‍, ഷക്കീല്‍ മണ്ഡല്എന്നിവരാണ് അറസ്റ്റിലായത്.മാര്‍ച്ച് 30നായിരുന്നു സംഭവം. അല്ലപ്ര എണ്‍പതാംകോളനിയിലെ മുക്ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ് ഇവരെ പിടികൂടിയത്. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.