വളര്‍ത്തു കോഴികളെ ലൈംഗീകമായി പീഡിപ്പിച്ചു കൊന്ന യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. റെഹാന് ബെയ്ഗ് (37) എന്ന യുവാവിനാണ് ശിക്ഷ ലഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭാര്യ ഹലീമ ബെയ്ഗ് (38) ആണ് ചിത്രീകരിച്ചത്.
സംഭവത്തില്‍ കൂട്ടുപ്രതിയായ ഹലീമ ബെയ്ഗിന് 18 മാസത്തെ വീട്ട് തടങ്കല്‍ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷാ കാലാവധി നീട്ടുമെന്നും കോടതി വ്യക്തമാക്കി.
ദമ്പതികളുടെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ജുലൈ ഒമ്പതിന് പരിശോധന നടത്തിയപ്പോഴാണ് കോഴികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. ആറ് വയസില്‍ താഴെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളോടൊപ്പമാണ് യുവാവ് കോഴികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
വിവിധ സന്ദര്‍ഭങ്ങളിലായി നിരവധി കോഴികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ദമ്പതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചത്. ഒരിക്കല്‍ മാത്രമാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ദമ്പതികളുടെ വാദം. വീഡിയോകളില്‍ ഇവര്‍ വ്യത്യസ്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്ന് കോടതി കണ്ടെത്തി. അതിനാല്‍ ഇത് വ്യത്യസ്ത സന്ദര്ഭങ്ങളിലെയാണെന്നാണ് കോടതിയുടെ നിരീക്ഷണം.
ദൃശ്യങ്ങള്‍ ദമ്പതികളുടെ വീടിന്റെ ബേസ്മെന്റില്‍ വെച്ചാണ് ചിത്രീകരിച്ചത്. ദമ്പതികള്‍ പട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.