KERALALATEST

കട്ടപ്പന പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: കട്ടപ്പന നരിയമ്പാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. നരിയമ്പാറ സ്വദേശി മനു മനോജാണ് മരിച്ചത്. തൊടുപുഴയില്‍ ജില്ല ജയിലിലെ കുളിമുറിയിലാണ് മനു മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന നരിയംപാറയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
നരിയമ്പാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഒളിവില്‍ പോയ പ്രതി, പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെയാണ് പൊലീസില്‍ കീഴടങ്ങിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker