LATESTFOOTBALLSPORTS

ദേശീയ റാലി ചാമ്പ്യന്‍ഷിപ്പ്: ഒന്നാമനായി മലയാളി താരം

കോയമ്പത്തൂര്‍: 23ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പ് സീസണ്‍ ഉദ്ഘാടന റൗണ്ടില്‍ ആവേശകരമായ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരന്‍ അമിര്‍ സയീദ് ആണ് ശനിയാഴ്ച നോവിസ് കപ്പില്‍ നടന്ന നാലു റേസുകളിലും ഒന്നാമനായി മികച്ച പ്രകടനം നടത്തിയത്. ഈ സര്‍ക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്‌പോര്‍ട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്. കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്‌വേയില്‍ നടന്ന ആദ്യ റേസില്‍ 15:56.927 സമയത്തിലും രണ്ടാം റേസില്‍ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. യഥാക്രമം 11:58.316, 17:53.731 സമയത്തിലായിരുന്നു മൂന്നും നാലും റേസുകള്‍ ഒന്നാമനായി താരം ഫിനിഷ് ചെയ്തത്. ഇന്ന് രണ്ട് റേസുകള്‍ കൂടിയുണ്ട്. അതേസമയം ഫോര്‍മുല എല്‍.ജി.ബി4 വിഭാഗത്തില്‍ നടന്ന മൂന്ന് റേസില്‍ രണ്ടിലും അശ്വിന്‍ദത്ത ഒന്നാം സ്ഥാനം നേടി. ആദ്യ റേസില്‍ വിഷ്ണുപ്രസാദ് ഒന്നാമനായി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ട് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker