SPORTS

മാസ്ക് ധരിച്ചില്ല; ചോദ്യം ചെയ്ത പൊലീസുകാരിയുമായി തർക്കിച്ച് രവീന്ദ്ര ജഡേജയുടെ ഭാര്യ

അഹമ്മദാബാദ്: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയുമായി നടുറോഡിൽ വാഗ്വാദത്തിലേർപ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ.ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രവീന്ദ്ര ജഡേജയും ഈ സമയത്ത് റിവാബയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും കാറിൽ പോകുന്നതിനിടെ കിഷൻപറ ചൗക്കിൽ വച്ച് പൊലീസ് സംഘം വാഹനം തടഞ്ഞു.

ജഡേജ മാസ്ക് ധരിച്ചിരുന്നുവെങ്കിലും റിവാബ ധരിച്ചിരുന്നില്ല.. ഇത് പൊലീസുകാരി ചോദ്യം ചെയ്തതാണ് ഇവരെ ചൊടിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിളായ സൊനാൽ ഗോസായിയുമായി ആയിരുന്നു തര്‍ക്കം. ഇതിനിടെ ജഡേജയുടെ ലൈസൻസ് ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Tags

Related Articles

Back to top button
Close