മുംബൈ : എച്ച് ഡി എഫ് സി ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ രവി സന്താനം ഫോര്‍ബ്സ് പ്ട്ടികയിലെ ഏറ്റവും സ്വാധീനമുള്ള സിഎം.ഒ മാരുടെ നിരയില്‍ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഈ പട്ടികയല്‍ ഇടം നേടിയ ഏക സിഎംഒ ആയ രവി സന്താനം 39ാം സ്ഥാനത്താണ്. ആപ്പിള്‍, ബിഎംഡബ്ലിയു, പിആന്റ് ജി തുടങ്ങിയ കമ്പനികളിലെ സാരഥികള്ക്കൊപ്പമാണ് അദ്ദേഹം ഈ നിരയില്‍ എത്തിയിരിക്കുന്നത്.
വാര്‍ഷിക പട്ടികയുടെ ഏട്ടാമത് പതിപ്പാണ് ഇത്തവണത്തേത്. സ്പ്രിങ്കളര്‍, ലിങ്കഡ് ഇന്‍ എന്നിവര്‍ റിസര്‍ച്ച് പങ്കാളികളായുള്ള പട്ടിക പുറത്തിറക്കുന്നത് ഫോര്‍ബ്സാണ്. ഇത്തവണത്ത 427 ഗ്ലോബല്‍ സിഎംഓ മാര്‍ക്കാണ് പരിഗണനയ്ക്ക് യോഗ്യത ലഭിച്ചത് . വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്നും വെ്ബ് സൈറ്റുകളില്‍ നിന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നുമുള്ള ഡാറ്റ ശേഖരിച്ചാണ് സ്വാധീനത്തിന്റെ അളവ് തിരിച്ചറിയുന്നത്.