BUSINESSBUSINESS NEWSLATEST

വസ്തു വാങ്ങാന്‍ ആളില്ല; റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നു തരിപ്പണമായി

കൊച്ചി: പൊതുവെ മാന്ദ്യത്തില്‍ ആയിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൊവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കൂടെ എത്തിയതോടെ വന്‍ ഡിമാന്‍ഡ് ഇടിവ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റെക്കോര്‍ഡ് ഇടിവ്. അടുത്ത ആറു മാസത്തിനുള്ളില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടേക്കും എന്നാണ് വില ഇരുത്തല്‍.
നിലവില്‍ കൊറോണ പ്രതിസന്ധി മൂലം റെക്കോര്‍ഡ് തകര്‍ച്ചയില്‍ ആണ് റിയല്‍ എസ്റ്റേറ്റ് രംഗം.
പുതിയ ബിസിനസ് മോഡലുകള്‍ ഉള്‍പ്പെടെ അടുത്ത ആറു മാസത്തിനുള്ളില്‍ പ്രയോജനകരമായേക്കും.
അപ്രതീക്ഷിതമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ 70 ശതമാനത്തോളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി.
നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വീടുകള്‍ വാങ്ങുന്നതിനും വാടകയ്ക്ക് നല്‍കുന്നതിനും ആദായ നികുതി ഇളവുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിയ്ക്കണം എന്നാണ് ഈ രംഗത്തു പ്രവര്‍ത്തിയ്ക്കുന്നവരുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം റിയല്‍ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ ആകില്ലെന്നാണ് പൊതുവായ വിലഇരുത്തല്‍.

Related Articles

Back to top button