BUSINESSTECHNOLOGY

ബജറ്റ് സൗഹൃദ ഫോണ്‍ റിയല്‍മി സി63 പുറത്തിറങ്ങി

കൊച്ചി: ചാമ്പ്യന്‍ സീരീസില്‍ ബജറ്റ് സൗഹൃദ ഫോണായ സി63 പുറത്തിറക്കി റിയല്‍മി. സൗന്ദര്യവും ഈടും ഉറപ്പുനല്‍കുന്ന വേഗര്‍ ലെതന്‍ ഡിസൈനാണ് സി63 ഫോണിന്റെത്. 5000 എംഎഎച്ച് ബാറ്ററി യുള്ള ഫോണിന് 45 വോട്‌സ് ഫാസ്റ്റ് ചാര്‍ജ് സാധ്യമാണ്. ഒരു മണിക്കൂര്‍ വിളിക്കാന്‍ ഒരു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതി എന്നതാണ് സവിശേഷത. അര മണിക്കൂര്‍ കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. ലെതര്‍ ബ്ലൂ, ജെയ്ഡ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമായ ഫോണിന്റെ 4ജിബി-128ജിബിക്ക് 8,999 രൂപയാണു വില.
അന്തരീക്ഷ ചലനങ്ങള്‍, മഴവെള്ള സ്മാര്‍ട്ട് സ്പര്‍ശം, മിനി കാപ്‌സ്യൂള്‍ 2.0 തുടങ്ങിയവയും റിയല്‍മി സി63യില്‍ അവതരിപ്പിക്കുന്നു. നേരത്തെ റിയല്‍മി ജിടി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന എഐ ഫീച്ചറുകളാണിവ. ഫോണ്‍ തൊടാതെതന്നെ വീഡിയൊ കാണുകയും കോള്‍ എടുക്കുകയും ഒക്കെ ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത. മഴവെള്ള സമാര്‍ട്ട് സ്പര്‍ശം നനഞ്ഞ ചുറ്റുപാടുകളില്‍പോലും ഫോണ്‍ ഉപയോഗം സാധ്യമാക്കുന്നു.

Related Articles

Back to top button