TECHMOBILE

റിയല്‍മി നാര്‍സോ 10 വാങ്ങാന്‍ ഇടിയോടിടി; വില 11,999 രൂപ

സെപ്റ്റംബര്‍ എട്ടിനു നടന്ന ഫഌ ഷ് സെയിലില്‍ തിളങ്ങിയ റിയല്‍മിയുടെ ഏറ്റവും പുതിയ ഫോണാണ് ടെക് ലോകത്തെ ട്രെന്‍ഡിംഗ് ന്യൂസില്‍ ഒന്ന്. ഫഌപ്കാര്‍ട്ടിലൂടെയും റിയല്‍മിയുടെ ഒറിജിനല്‍ വെബ്‌സൈറ്റിലൂടെയും വില്‍പ്പനയ്‌ക്കെത്തിയ ഫോണ്‍ ചൂടപ്പം പോലെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്. എന്താണ് റിയല്‍മിയെ പ്രിയങ്കരമാക്കുന്നതെന്ന് കസ്റ്റമര്‍ റിവ്യൂകള്‍ തന്നെ തെളിവാണ്. ഇതിനോടകം തന്നെ 4.5 റേറ്റിംഗ് നേടിയ ഈ ഫോണ്‍ വില്‍പ്പനയ്ക്കു വരാന്‍ കാത്തിരിക്കുകയാണ് ഫഌഷ് സെയ്‌ലില്‍ പങ്കെടുക്കാനാകാത്തവര്‍. ഫഌപ്കാര്‍ട്ടിലും മറ്റും ഉടന്‍ തന്നെ ഇത് വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്. കൂടാതെ റിയല്‍മി സെന്ററുകളില്‍ റീറ്റെയ്ല്‍ വിപണിയിലും ഫോണ്‍ ലഭ്യമാകും.
പോക്കറ്റ് കാലിയാകാതെ മികച്ച ഫീച്ചറുകള്‍ ഉള്ള ഫോണ്‍ സ്വന്തമാക്കാമെന്നതാണ് റിയല്‍മിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. ഒപ്പം ഫോണിന്റെ ഫീച്ചറുകളും. കൊറോണ പ്രതിസന്ധി സൃഷ്ടിച്ച ഗാഡ്ജറ്റ് വിപണി ഉണര്‍വിന്റെ പാതയിലായിട്ടേ ഉള്ളൂ. ഫോണുകളുടെ വില്‍പ്പനയാണ് ഓണം മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പൊടിപൊടിക്കുന്നത്.
6.5 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സല്‍) ഡിസ്‌പ്ലേയുമായിട്ടാണ് റിയല്‍മി നാര്‍സോ 10 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസില്‍ രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ 4 ജിബി എല്‍പിഡിഡിആര്‍ 4 എക്‌സ് റാമാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ ജി 80 ടീഇയാണ്.
ക്യാമറയാണ് റിയല്‍മി ഫോണുകളെ സാധാരണക്കാര്‍ക്കിടയില്‍ പ്രിയഫോണാക്കിയത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് റിയല്‍മി നാര്‍സോ 10 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ പ്രൈമറി സെന്‍സറിനൊപ്പം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും 2 മെഗാപിക്‌സല്‍ മോണോക്രോം പോര്‍ട്രെയിറ്റ് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ചേര്‍ന്ന് മികച്ച ക്യാമംറ ക്വാളിറ്റി പ്രദാനം ചെയ്യുന്നു. ഈ നാല് ക്യാമറകളാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി ഈ സ്മാര്‍ട്ട്‌ഫോണില്‍ 16 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറാണ് റിയല്‍മി നല്‍കിയിട്ടുള്ളത്.
5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. ഡ്യുവല്‍ 4 ജി, വോള്‍ടി, 3 ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ ബേസിക്ക് കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

Related Articles

Back to top button