KERALALATEST

3 മണിക്കൂര്‍ 18 മിനിറ്റ്… ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് ഇട്ട് തോമസ് ഐസക്ക്

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സമയം കുറിച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്നു മണിക്കൂര്‍ പതിനെട്ടു മിനിറ്റാണ് ഇന്നു ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു പ്രസംഗിച്ചത്. 2011ല്‍ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ രണ്ടു മണിക്കൂര്‍ 28 മിനിറ്റ് എന്ന റെക്കോര്‍ഡ് ആണ് തോമസ് ഐസക്ക് മറികടന്നത്.സമയം ദീര്‍ഘിക്കുംതോറും പന്ത്രണ്ടരയ്ക്കു മുമ്പായി പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുന്നതിനും ഇന്നു സഭ സാക്ഷിയായി. 2016ല്‍ ധനമന്ത്രിയുടെ ചുമതല വഹിച്ച ഉമ്മന്‍ ചാണ്ടി രണ്ടു മണിക്കൂര്‍ 54 മിനിറ്റാണ് ബജറ്റ് അവതരിപ്പിച്ചു പ്രസംഗിച്ചത്. ഇത്തവണത്തേത് റെക്കോര്‍ഡ് സമയം ആണെന്ന് തോമസ് ഐസക്കിന്റെ പ്രസംഗം തീര്‍ന്നയുടന്‍ സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ ഒട്ടേറെ ഭാഗങ്ങള്‍ തോമസ് ഐസക് വായിക്കാതെ വിട്ടിട്ടുണ്ട്. പൂര്‍ണമായും വായിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ്, പല ബജറ്റ് നിര്‍ദേശങ്ങളും അദ്ദേഹം അവതരിപ്പിച്ചത്. അതുകൂടി ചേര്‍ത്താന്‍ ഈ പ്രസംഗം പിന്നെയും റെക്കോര്‍ഡ് ഭേദിക്കും.ഇക്കുറി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ രചനാശകലങ്ങളാണ് ബജറ്റ് പ്രസംഗത്തിനു ഭംഗി കൂട്ടാന്‍ ഐസക് ഉപയോഗിച്ചത്. കുഞ്ഞു സാഹിത്യകാരന്മാരുടെ കാവ്യ ഭാഗങ്ങള്‍ അവിടവിടെ ബജറ്റില്‍ ഇടംപിടിച്ചു.

Related Articles

Back to top button