IDUKKIKERALALOCAL NEWSNEWS

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍, 60 വയസില്‍ കുടുതലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പ് .ഈ രീതിയിലാണ് ക്രമീകരണം.

എന്നാല്‍ വ്യാപകമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമ്പോഴാകും യഥാര്‍ത്ഥ വെല്ലുവിളി. ഘട്ടം ഘട്ടമായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും കെട്ടിടം കണ്ടെത്തലാണ് പ്രതിസന്ധി. തീരങ്ങളിലെ പല ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്കും മഴ ഭീഷണിയുണ്ട്.നിലവില്‍ മഴ മൂലം ആളുകളെ വ്യാപകമായി മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതി ഇല്ലെന്നാണ് റവന്യുവകുപ്പ് പറയുന്നത്.

Related Articles

Back to top button