KERALALATESTMALAPPURAMNEWS

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയിൽ വടക്കൻ ജില്ലകളിലും ഇടുക്കിയും പത്തനംതിട്ടയും ഉൾപ്പെടെയുള്ള മലയോര ജില്ലകളിലും വൻനാശമാണ് വിതച്ചത്. പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകിയതോടെ കനത്ത നാശനഷ്ടമുണ്ടായി.നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നും വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. ഇവിടെ അതിതീവ്രമഴയ്ക്ക് തന്നെ സാധ്യതയുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്

Related Articles

Back to top button