BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ നാശം വിതക്കുന്നതിനിടെ ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമായി. ഇടുക്കി, പാലക്കാട്, വയനാട്,തൃശൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടുണ്ട്. മഴയും മണ്ണൊലിപ്പും കനത്ത നാശം വിതച്ച ഇടുക്കിയില്‍ നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കേരളത്തിലെ മിക്ക ജില്ലകളിലും മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. ഇടുക്കി മൂന്നാര്‍ രാജമല മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാജമലയില്‍ ഉരുല്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേര്‍ മണ്ണിനടിയില്‍ കിടക്കുന്നതായാണ് സൂചന. പുറത്തെത്തിച്ചവരെ ടാറ്റ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Tags

Related Articles

Back to top button
Close