BREAKING NEWSKERALALATEST

മുഖ്യമന്ത്രിയുടെ വാദം തെറ്റ്; റെഡ് ക്രെസന്റുമായുള്ള കരാറിന് അനുമതി വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ വ്യക്തമാക്കുന്നു. വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന് 2015ലെ കേന്ദ്രമാര്‍ഗ രേഖയില്‍ പറയുന്നുണ്ട്.
പദ്ധതിക്ക് സാമ്പത്തികകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ വിദേശ സംഘടന പണം സഹായം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണമെന്നും 2015 ഡിസംബര്‍ ഏഴിന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. വിദേശ സഹായം സ്വീകരിക്കാനാവുക വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമാണ്. അല്ലാത്തപക്ഷം വിദേശ സംഘടനകള്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ വഴി പദ്ധതിരേഖകള്‍ സമര്‍പ്പിച്ച് കേന്ദ്രാനുമതി വാങ്ങണം. വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ സ്വീകാര്യമല്ല.
വടക്കാഞ്ചേരി ഫഌറ്റ് കരാറില്‍ ഈ നിബന്ധനകളാണ് ലംഘിക്കപ്പെട്ടത്. ഫഌറ്റിന് സാമ്പത്തിക സഹായം നല്‍കിയ യുഎഇ റെഡ് ക്രെസന്റിന് കേന്ദ്ര അംഗീകരമില്ല. അതിനാല്‍ സഹായം സ്വീകരിച്ച ലൈഫ് മിഷന്‍ കേന്ദ്രാനുമതി വാങ്ങണമായിരുന്നു. സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ മിഷനായതിനാല്‍ അനുമതി വാങ്ങാത്തതിന്റെ ഗൗരവം വര്‍ധിക്കുകയാണ്. റെഡ് ക്രെസന്റ് കോണ്‍സുലേറ്റിന് പണം കൈമാറിയതും മര്‍ഗരേഖയുടെ ലംഘനമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker