തിരുവനന്തപുരം:സദാചാര വാദികള്‍ക്കായി കവിതയുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ രംഗത്ത്. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹനയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,രാവും പകലും നിറഞ്ഞാടു പെണ്ണേ..നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ, മതചട്ടകൂടുകള്‍ തകര്‍ത്താടു പെണ്ണേ.. ആണ്മേല്‍ക്കൊയ്മക്കുമേല്‍ കൂത്താടു പെണ്ണേ, നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകര്‍ന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത.
അഴിഞ്ഞാട്ടം
‘ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,
പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..
സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,
രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,
മതചട്ടകൂടുകള്‍ തകര്‍ത്താടു പെണ്ണേ..
ആണ്മേല്‍ക്കൊയ്മക്കുമേല്‍ കൂത്താടു പെണ്ണേ,
നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകര്‍ന്നാടു പെണ്ണേ..
നിന്റെ സ്വപ്നങ്ങള്‍ക്കു പരിധിവെക്കാന്,
ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..
നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീര്‍ക്കാന്‍,
ഇവനെയാരു പെണ്ണേ പെറ്റുകൂട്ടി..
ആര്‍ത്തവ ദിവസത്തില്‍ അയിത്തം കല്പ്പിക്കാന്,
ഇവനെയാരു പെണ്ണേ പാലൂട്ടി വളര്‍ത്തി..
സ്ത്രീയെന്നാല്‍ മൂടിവെക്കേണ്ട ലൈംഗീകത മാത്രമെന്നോതാന്‍,
ഇവനെയാരുപെണ്ണേ പിച്ചവെപ്പിച്ചു…
അടുക്കള മാത്ര മല്ലെടി പെണ്ണെ,
പുറത്തുമുണ്ടു നിന്റേയും കൂടൊരു ലോകം..
വിഴുപ്പലക്കി തീര്ക്കാനുള്ളതല്ലെടി പെണ്ണെ,
നിന് ജന്മം ആസ്വതിക്കാന്‍ കൂടിയാണ്..
യുഗങ്ങളോളം നീ യാതന തിന്നില്ലെടി പെണ്ണേ,
ഇനിയെങ്കിലും നീ നിനക്കായുംകൂടെ ജീവിക്ക്..
അടിമചങ്ങല പൊട്ടിച്ചെറിയെടി പെണ്ണേ,
നവയുഗ പിറവിക്കായ് ഒത്തുചേര് .’
– രഹ്ന ഫാത്തിമ