ENTERTAINMENTMALAYALAM

ജാതിയേതെന്ന് ചോദിച്ച ആരാധകന് കിടിലം മറുപടിയുമായി നടി രചന

സിനിമാ സീരിയല്‍ അഭിനേത്രിയും അവതാരകയുടെ തിളങ്ങിയ രചന നാരായണന്‍കുട്ടി മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് . ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ ഒരാള്‍ ജാതി എന്തെന്ന് ചോദ്യത്തിന് രചന നല്‍കിയമറുപടി ചര്‍ച്ചയാവുന്നു.
ഇടവേളയില്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയര്‍ന്നത്. ‘മനുഷ്യനായാണ് ജനിച്ചതും വളര്‍ന്നതുമെന്നാണ് രചന നല്‍കിയ മറുപടി’. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യല്‍ മീഡിയ.
പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിള്‍ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് രചനയുടെ റിലീസ് ചെയ്ത ഏറ്റവും അടുത്ത ചിത്രം

Related Articles

Back to top button