ENTERTAINMENTMALAYALAM

ഇനിയൊരു പെണ്ണിനെ കൊണ്ടുവന്ന് കഷ്ടപ്പെടുത്തണോ; വിവാഹത്തെക്കുറിച്ച് രജിത് കുമാര്‍ പറയുന്നു

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു രജിത്ത് കുമാര്‍. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് രജിത് കുമാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ ഇതേ കുറിച്ചൊക്കെ തുറന്നു പറഞ്ഞത്.
” ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല. എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത്. ഇനിയൊരു ബിഗ് ബോസ് വരികയാണെങ്കില്‍ അതിലേക്ക് ഞാന്‍ കൂടി ഇടിച്ച് കയറാന്‍ നോക്കുന്നുണ്ട്. ആ സമയം അതില്‍ പങ്കെടുക്കുന്നവര്‍ക്കായി എനിക്ക് അറിയുന്ന കാര്യങ്ങളും ഞാന്‍ മനസിലാക്കിയ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്നതായിരിക്കും. ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യം ഒരു വാക്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ല. രണ്ട് എപ്പിസോഡെങ്കിലും വേണ്ടി വരും. അത്രയും കാര്യങ്ങളുണ്ട്. നൂറ് ദിവസം നിന്ന് കിട്ടുക എന്നതാണ് ബിഗ് ബോസ്. അതില്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്ന് ഞാന്‍ പത്താമത്തെ ദിവസം മുതല്‍ പഠിച്ച് തുടങ്ങി.
കാരണം എന്റെ ഭാര്യയുടെ മുറചെറുക്കന്റെ കല്യാണം നടത്താനാണ് ഞാന്‍ പോയത്. അവള്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നേ അറിഞ്ഞുള്ളൂ. അല്ലാതെ പ്രസവിക്കാന്‍ കിടക്കുകയല്ല. അപ്പോള്‍ നീ വിശ്രമിക്കൂ എന്ന് പറഞ്ഞിട്ട് പോയി. പക്ഷേ ഇത് പോലും എന്നെ വൃത്തികെട്ടവനാക്കി. ആദ്യത്തെ എലിമിനേഷന്‍ പോലും എനിക്ക് തരാന്‍ വേണ്ടി കളി തുടങ്ങിയപ്പോഴാണ് ഈ കളി എങ്ങനെയാണ് മുന്നോട്ട് പോവേണ്ടതെന്ന് ഞാന്‍ മനസിലാക്കിയത്. 24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ എന്നോട് സ്‌നേഹം കാണിക്കുന്നുണ്ടെങ്കില്‍ ബാക്കി 23 മണിക്കൂറും ഞാന്‍ ഡെയ്ഞ്ചറസ് സോണിലാണ്. ബിഗ് ബോസ് റിയാലിറ്റിയിലുള്ളൊരു ജീവിതമാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് പറഞ്ഞ് തരുന്നത്. അതിന് ദൈവാനുഗ്രഹം, ജീവിത നൈപുണ്യം എന്നിങ്ങനെ രണ്ട് കാര്യങ്ങള്‍ വേണം” രജിത് കുമാര്‍ പറയുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker