KERALALATESTNEWS

മതം മാറുന്നവര്‍ക്ക് ഔദ്യോഗിക രേഖകളില്‍ മാറ്റംവരുത്താന്‍ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മതം മാറിയ വ്യക്തികള്‍ക്ക് ഔദ്യോഗിക രേഖകളില്‍ മതം, പേര് എന്നിവ മാറ്റാനും അപേക്ഷ നല്‍കാനും ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താനും അംഗീകൃത മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഇത്തരം അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മതസംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ പാടില്ലെന്നും റവന്യു വകുപ്പ് ഉത്തരവിറക്കി.

ഹൈക്കോടതിയുടെ 2018 ജനുവരി 15ലെ ഉത്തരവി??ന്റെ അടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിറക്കിയത്. മതപരിവര്‍ത്തനം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില സംഘടനകള്‍ക്ക് അധികാരം നല്‍കിയിരുന്നു.

മതം, പേര് എന്നിവ മാറുന്നത് വ്യക്തി സ്വാതന്ത്ര്യം ആണെന്നും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ പരിഗണിക്കണമെന്നുമാണ് കോടതി ഉത്തരവ്. സംശയമുണ്ടെങ്കില്‍ തഹസില്‍ദാര്‍ വഴി അന്വേഷണം നടത്താമെന്നും കോടതി നിര്‍ദേശിച്ചു.

ഇതിനെതുടര്‍ന്ന്?, അച്ചടി വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇഷ്?ടമുള്ള മതം സ്വീകരിക്കുന്നത് മൗലികാവകാശമായതിനാല്‍ മതം മാറിയ വ്യക്തികള്‍ ഔദ്യോഗിക രോഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്താന്‍ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.

Related Articles

Back to top button