തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വെഞ്ഞാറമൂട് വച്ച് കരിങ്കൊടി കാണിച്ചു.വെഞ്ചാറമൂട് ജംങ്ഷനില്‍ ധര്‍ണ നടത്തുകയായിരുന്ന പ്രവര്‍ത്തകരാണ് എംപിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചത്. തന്നെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയായി രമ്യാഹരിദാസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.സംഭവത്തില്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഖിലിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെത്തിയ പോലിസാണ് എംപിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.ഓണനാളില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്.