Uncategorized

റിന്യൂ ബൈ സാന്നിധ്യം ശക്തമാക്കും

കൊച്ചി : ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിരക്കാരായ റിന്യൂ ബൈ, സാന്നിധ്യം ശക്തമാക്കും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 1000 ജില്ലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ 600 ജില്ലകളിലായി രണ്ടുദശലക്ഷം ഇടപാടുകാരാണ് റിന്യൂ ബൈയ്ക്കുള്ളത്. ഇടപാടുകാരുടെ എണ്ണം 300 ദശലക്ഷം ആക്കി ഉയര്‍ത്തും.
ഇന്‍ഷുറന്‍സ് ലളിതവല്‍ക്കരിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രാപ്യമാക്കുകയുമാണ് ഉദ്ദേശ്യമെന്ന് റിന്യ ബൈ സ്ഥാപകനും സിഇഒയുമായ ബാലചന്ദ്രന്‍ ശേഖര്‍ പറഞ്ഞു. ബോധവത്ക്കരണം ഏറ്റവും കൂടുതല്‍ ആവശ്യമായ രംഗമാണ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് വിതരണ ശൃംഖലയിലെ വിടവ് നികത്തുന്നതിനുള്ള ഒരു ഉപകരണമാണ് റിന്യൂ ബൈ.
ഇന്‍ഷുറന്‍സ് ഡിജിറ്റലായി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കമ്പനി രണ്ടു പ്രചാരണ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുലഘു ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.
റിന്യൂബൈ പ്രക്രിയ സുതാര്യവും ലളിതവുമാണെന്ന് കമ്പനി സിഇഒ ബാലചന്ദര്‍ ശേഖര്‍ പറഞ്ഞു.
മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയിലാണ് റിന്യൂ ബൈയുടെ ആധിപത്യം. ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് രംഗത്ത് റിന്യൂ ബൈ വിപ്ലവാത്മക പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കമ്പനി ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ദേവേഷ് ജോഷി പറഞ്ഞു. വാങ്ങല്‍, വില്‍ക്കല്‍, സേവനം എന്നീ രംഗങ്ങളില്‍ വേറിട്ട സമീപനമാണ് കമ്പനിയുടേത്. 35000ത്തോളം ഇന്‍ഷുറന്‍സ് പാര്‍ട്ണര്‍മാരാണ് കമ്പനിക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്്: https://www.renewbuy.com

***

Related Articles

Back to top button