ENTERTAINMENTMALAYALAM

നഗ്‌ന ചിത്രം വേണമെന്നു മെസേജ്; രഞ്ജിനി ജോസ് അതങ്ങ് കൊടുത്തു

ഗായികയായും നടിയായും ശ്രദ്ധനേടിയ താരമാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടു പിന്നണി ഗാനരംഗത്ത് സജീവമായ രഞ്ജിനി മോഹന്‍ലാല്‍ നായകനായി എത്തിയ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ രഞ്ജിനി തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
തന്റെ ഇന്‍ബോക്‌സില്‍ മോശം സന്ദേശമയച്ച ആളെയാണ് താരം തുറന്ന് കാട്ടിയിരിക്കുന്നത്. രഞ്ജിനിയുടെ നഗ്‌ന ചിത്രം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെയ്ക്കുകയും അതിന് താരം മറുപടി നല്‍കുകയും ചെയ്തു. വളരെ നാണം കെട്ട ഒരു പെരുമാറ്റമാണ് ഇതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

Related Articles

Back to top button