ENTERTAINMENTBOLLYWOOD

രേണുകാസ്വാമി കൊലക്കേസ്: പോലീസിനോട് കുറ്റസമ്മതം നടത്തി നടന്‍ ദര്‍ശന്‍

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ 30 ലക്ഷംരൂപ നല്‍കിയതായി കുറ്റസമ്മതം നടത്തി നടന്‍ ദര്‍ശന്‍. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നല്‍കിയത്. പണം പ്രദോഷിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദര്‍ശന്‍ കൂട്ടാളികള്‍ക്ക് കൊടുക്കാനായി പണം നല്‍കിയതെന്നും പോലീസ് പറഞ്ഞു.
ദര്‍ശന്റെ അടുത്ത സുഹൃത്തും നടനുമാണ് പ്രദോഷ്. കൊലയാളിസംഘത്തിലെ നാലുപേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇവര്‍ കൊലനടന്നദിവസം പോലീസില്‍ കീഴടങ്ങി സാമ്പത്തികവിഷയത്തിന്റെ പേരില്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദര്‍ശനിലേക്ക് കേസ് നീണ്ടത്.
അതിനിടെ, ഇയാള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊലനടന്നദിവസം ദര്‍ശന്‍ ധരിച്ച ചെരിപ്പും വസ്ത്രങ്ങളും തെളിവുകളായി പോലീസ് കണ്ടെടുത്തു. ദര്‍ശന്‍ ഈ ചെരിപ്പിട്ടാണ് രേണുകാസ്വാമിയെ മര്‍ദിക്കുന്നതിനിടെ ചവിട്ടിയതെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍നിന്നാണ് ചെരിപ്പ് കണ്ടെടുത്തതെന്നും പറഞ്ഞു. ദര്‍ശന്റെ കോസ്റ്റ്യൂംഡിസൈനറാണ് ചെരിപ്പ് വിജയലക്ഷ്മിയുടെ ഫ്‌ലാറ്റിലെത്തിച്ചത്. ചെരിപ്പും വസ്ത്രങ്ങളും ഫൊറന്‍സിക് പരിശോധനക്കയച്ചു. കേസില്‍ ദര്‍ശനും സുഹൃത്ത് നടി പവിത്ര ഗൗഡ എന്നിവരുള്‍പ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button