BREAKING NEWSKERALA

21 കാരി രേഷ്മയ്ക്കും സിപിഎം കൊടുത്തു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍നിന്ന്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്.
വളര്‍ന്നുവരുന്ന നേതാവെന്ന നിലയിലും, നേതൃപാടവം കണക്കിലെടുത്തുമാണ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍ പറഞ്ഞു. തീരുമാനം പാര്‍ട്ടി യോഗത്തില്‍ രേഷ്മയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്.
കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരന്‍ റോബിന്‍ മാത്യു റോയ്.
അതേസമയം, പഞ്ചായത്ത് പ്രസിഡന്റായി തീരുമാനിച്ച വിവരം പാര്‍ട്ടി തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു രേഷ്മയുടെ ആദ്യപ്രതികരണം. പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും രേഷ്മ .

Related Articles

Back to top button