KERALALATEST

പണിക്ക് പോകാതെ ലിസ്റ്റ് നോക്കിയിരുന്നവര്‍ക്ക് നല്ലത് ആത്മഹത്യയാണ്; അനുവിന്റെ മരണത്തെ അധിക്ഷേപിച്ച് രശ്മി ആര്‍ നായര്‍

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത വിജയം നേടിയിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ ക്രൂരമായി അധിക്ഷേപിച്ച് മോഡലും സിപിഎം സൈബര്‍ പോരാളിയുമായി രശ്മി ആര്‍ നായര്‍. ’28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്’എന്നായിരുന്നു രശ്മി ആര്‍ നായരുടെ പോസ്റ്റ്. വ്യപകമായി വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു.
പിഎസ്‌സിയുടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും നിയമനം ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത്. അനുവിന്റെ ആത്മഹത്യയോടെ പ്രതിരോധത്തിലായ സര്‍ക്കാറിനെ രക്ഷിക്കാന്‍ അനുവിന്റെ വിമര്‍ശിച്ച് ന്യായീകരണവുമായി സഖാക്കള്‍ രംഗത്ത് വന്നിരുന്നു. അനുവിന് വിഷാദ രോഗമാണെന്നായിരുന്നു ന്യായീകരണം. ഇതിന് പിന്നാലെയാണ് അനുവിനെ വ്യക്തിപരമായും പിഎസ്‌സി പരീക്ഷക്ക് പരിശീലനം നേടുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളേയും അപമാനിച്ച് ലക്ഷ്മി ആര്‍ നായര്‍ രംഗത്ത് വന്നത്.

Related Articles

Back to top button