ENTERTAINMENTMALAYALAM

രസ്‌ന പവിത്രന്‍ ആളാകെ മാറി

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത വിജയ ചിത്രമായിരുന്നു ഊഴം. ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രസ്‌ന പവിത്രന്‍. അതിന് ശേഷം വീണ്ടും നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ രസ്‌നയ്ക്ക് സാധിച്ചു.
മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് രസ്‌ന. മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ രസ്‌ന നിരവധി ആരാധകരുള്ള താരമാണ്. ജോമോന്റെ സുവിശേഷങ്ങള്‍, ഊഴം എന്നിവയാണ് താരത്തിന്റെ മലയാള ചിത്രങ്ങള്‍.
2019ല്‍ വിവാഹിതയായ രസ്‌ന പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. എങ്കിലും രസ്‌ന സിനിമയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രതീക്ഷിക്കുന്നത്.
സിനിമയില്‍ നാടന്‍ വേഷങ്ങളില്‍ വന്ന രസ്‌ന ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് കൊണ്ട് പ്രേക്ഷകരെ ചിത്രം ഞെട്ടിച്ചിരിക്കുകയാണ്. കിടിലന്‍ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി.

Related Articles

Back to top button