ENTERTAINMENTMALAYALAM

ഭാമേ. നീ ഇത് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല: രേവതി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി രേവതി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാ?ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രേവതിയുടെ കുറിപ്പ് വായിക്കാം
സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലര്‍. ഏറെ പ്രശസ്തമായതും, എന്നാല്‍ ഇന്ന് ചര്‍ച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകള്‍ക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല.

Related Articles

Back to top button