BREAKING NEWSBOLLYWOODENTERTAINMENT

സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തിയെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത

മുംബൈ: നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിയ ചക്രബര്‍ത്തിക്ക് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് നല്‍കി.
സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രബര്‍ത്തിക്കും സമന്‍സ് നല്‍കിയത്. നേരത്തെ ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അയാളെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്.

Related Articles

Back to top button